ദേശീയം

ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ ടിവി ഓഫ് ചെയ്തു; അച്ഛന്‍ മകനെ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍: ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം കാണുന്നതിനിടെ ടിവി ഓഫ് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. അച്ഛന്‍ ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ വീട്ടില്‍ ഇരുന്ന് കാണുകയായിരുന്നു ഇരുവരും. ഇതിനിടെ മകന്‍ ടിവി ഓഫ് ചെയ്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. മകന്‍ ദീപക് നിഷാദ് അച്ഛന്‍ ഗണേഷ് പ്രസാദിനോട് ആദ്യം ഭക്ഷണം ഉണ്ടാക്കാന്‍ പറഞ്ഞതാണ് അക്രമത്തിന്റെ തുടക്കം. പക്ഷേ ഗണേഷ് ആ സമയം ടിവിയില്‍ മത്സരം കാണുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു.

താന്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതോടെ പ്രകോപിതനായ ദീപക് ടിവി ഓഫ് ചെയ്തു, ഇത് തര്‍ക്കത്തില്‍ കലാശിച്ചു. വാക്കുതര്‍ക്കം പിന്നീട് അക്രമത്തിലേക്ക് വഴി മാറുകയായിരുന്നു. ഗണേഷ് മകനെ ഇലക്ട്രിക് കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും കാണ്‍പൂര്‍ പൊലീസ് പിടികൂടി.

ദീപക്കും ഗണേഷും തമ്മില്‍ മദ്യപാന ശീലത്തെ ചൊല്ലി ഇടയ്ക്കിടെ തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്ന് ചക്കേരി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ (എസിപി) ബ്രിജ് നാരായണ്‍ സിങ്് പറഞ്ഞു. ക്രിക്കറ്റ് മത്സരം കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

അങ്കണവാടി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, മധ്യവയസ്‌കന്‍ അറസ്റ്റില്‍

'എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യൻ, ജീവിച്ചിരുന്നെങ്കിൽ 60 വയസാകുമായിരുന്നു': താര കല്യാൺ

വാഹനവില്‍പ്പന കുതിച്ചുകയറി; ടാറ്റ മോട്ടേഴ്‌സിന്റെ ലാഭത്തില്‍ വന്‍വര്‍ധന, ലാഭവീതം ആറുരൂപ

കെജരിവാളിന്റെ ജാമ്യം ബിജെപിക്ക് ഏറ്റ തിരിച്ചടി; തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും ഈ വിധി; പിണറായി