ദേശീയം

കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍  രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ അടക്കം മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രജൗരി ജില്ലയില്‍ ബാജി മാള്‍ വനത്തില്‍ ഭീകരരുമായി നടന്ന രൂക്ഷമായ ഏറ്റമുട്ടലില്‍ ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു.

വനത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏറ്റുമുട്ടലുകളെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പിര്‍ പഞ്ചല്‍ വനം സുരക്ഷാ സേനയ്ക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഭൂപ്രകൃതിയുടെ പ്രത്യേകത മുതലെടുത്ത് ഒളിച്ചിരിക്കാന്‍ ഭീകരര്‍ പിര്‍ പഞ്ചല്‍ വനമാണ് തെരഞ്ഞെടുക്കുന്നത്.

കഴിഞ്ഞയാഴ്ച രജൗരി ജില്ലയില്‍ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ഇനി ലിങ്ക്ഡ് ഡിവൈസിലും ചാനല്‍ ക്രിയേറ്റ് ചെയ്യാം; വരുന്നു പുതിയ അപ്‌ഡേറ്റ്

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

ചെരുപ്പ് ഉപേക്ഷിച്ച്, മണ്ണിൽ ചവിട്ടി; ഇവിടെ ഇപ്പോള്‍ ഇതാണ് ട്രെന്‍ഡ്, വൈറൽ വിഡിയോ

'സ്കൂളിലൊക്കെ പോവുന്നുണ്ടോ?, റീല്‍സ് ഉണ്ടാക്കല്‍ മാത്രമാണോ പണി?'; ഹർഷാലിയുടെ മറുപടി ഇതാ