ദേശീയം

ജന്മദിനാഘോഷത്തിന് ദുബായിയില്‍ കൊണ്ടുപോയില്ല; യുവതി ഭര്‍ത്താവിനെ മൂക്കിന് ഇടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജന്മദിനാഘോഷത്തിനായി ദുബായിയില്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് മുഖത്ത് ഭാര്യയുടെ ഇടിയേറ്റ യുവാവ് മരിച്ചു. പൂനെ സ്വദേശിയായ 36കാരന്‍ നിഖില്‍ ഖന്നയാണ് മരിച്ചത്. വെള്ളിയാഴ്ചായിരുന്നു സംഭവം.

ആറ് വര്‍ഷം മുന്‍പായിരുന്നു ബിസിനസുകാരനായ നിഖില്‍ ഖന്നയും രേണുകയും തമ്മിലുള്ള വിവാഹം. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;  പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി രേണുകയെ ദുബായില്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഇരുവരും തമ്മില്‍ വഴക്കിട്ടു. രേണുകയുടെ ജന്മദിനത്തില്‍ വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാത്തതും ഡല്‍ഹിയില്‍ പോകാമെന്ന ആവശ്യത്തോടും നിഖില്‍ പ്രതികരിക്കാത്തതും യുവതിയെ അസ്വസ്ഥയാക്കിയിരുന്നു. 

ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ രേണുക നിഖിലിന്റെ മുഖത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിഖിലിന്റെ മൂക്കും പല്ലുകളും ഒടിഞ്ഞു. രക്തസ്രാവത്തെ തുടര്‍ന്ന് നിഖില്‍ ബോധം കെട്ട് നിലത്തുവീഴുകയായിരുന്നു. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി യുവതിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി