ദേശീയം

സ്വകാര്യ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കാമുകന്റെ ഫോണ്‍ തുറന്നു; 13,000 നഗ്നചിത്രങ്ങള്‍ കണ്ട് ഞെട്ടി യുവതി; 25കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കാമുകി ഉള്‍പ്പെടെ, സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ 25കാരന്‍ അറസ്റ്റില്‍. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അറസ്റ്റിലായത്. ഇയാളുടെ ഫോണില്‍ നിന്ന് നിരവധി സ്ത്രീകളുടെ 13,000ലധികം നഗ്നചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. 

സഹപ്രവര്‍ത്തകരായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചത്. സ്ഥാപനത്തിലെ അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബംഗളൂരു പൊലീസ് പറഞ്ഞു.

കഴിഞ്ഞ നാലുമാസമായി ഇയാള്‍ തന്റെ സഹപ്രവര്‍ത്തകയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായുളള സ്വകാര്യ നിമിഷങ്ങള്‍ ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. അടുത്തിടെ ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് യുവതി അയാള്‍ അറിയാതെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗാലറിയില്‍ സൂക്ഷിച്ച ആയിരക്കണക്കിന് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. അക്കൂട്ടത്തില്‍ സഹപ്രവര്‍ത്തരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും കണ്ടെത്തി. തുടര്‍ന്ന് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെ യുവതി വിവരം അറിയിക്കുകയായിരുന്നു. 

സ്വന്തം സന്തോഷത്തിന് വേണ്ടിയാണ് ഇയാള്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി ഇയാള്‍ ഈ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നെന്നും  ഈ ചിത്രങ്ങള്‍ ഏതെങ്കിലും തരത്തില്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ച് വരികയാണെന്നും പൊലിസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല