ദേശീയം

'സംഘർഷങ്ങൾ ഒരു പരിഹാരവും നല്‍കുന്നില്ല'; ഇസ്രയേലിനെതിരായ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്. പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ മാനിക്കുന്നു. എന്നാല്‍ ആക്രമണം ഒരു പരിഹാരവും നല്‍കുന്നില്ല. അതിനാല്‍ ആക്രമണം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആവശ്യപ്പെട്ടു. 

പലസ്തീന്‍ ജനതയുടെ ആത്മാഭിമാനവും സമത്വവും അന്തസ്സും ഉള്ള ജീവിതത്തിന് വേണ്ടിയുള്ള ന്യായമായ അഭിലാഷങ്ങള്‍, ഇസ്രയേലി ജനതയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ കൂടി ഉറപ്പാക്കിക്കൊണ്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമേ നിറവേറപ്പെടുകയുള്ളൂ എന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. 

ഒരു തരത്തിലുള്ള സംഘര്‍ഷങ്ങളും ഒരു പരിഹാരവും എവിടെയും നല്‍കില്ലെന്നും ജയ്‌റാം രമേശ് എക്‌സിലെ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇസ്രയേലും ഹമാസും നടത്തുന്ന ആക്രമണങ്ങളില്‍ ഇരു ഭാഗങ്ങളില്‍ നിന്നുമായി അറുന്നൂറോളം പേരാണ് മരിച്ചത്. രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍