ദേശീയം

ജാതിവിവേചനം; പുതുച്ചേരിയിലെ ഏക വനിതാ മന്ത്രി രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി: ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് പുതുച്ചേരിയിലെ ഏക വനിതാമന്ത്രി രാജിവച്ചു. ഗതാഗത - തൊഴില്‍ മന്ത്രി ചന്ദ്ര പ്രിയങ്കയാണ് രാജിവച്ചത്. 41 വര്‍ഷത്തിനുശേഷം ആദ്യമായി മന്ത്രിസഭയിലെത്തിയ വനിതയായിരുന്നു ചന്ദ്ര പ്രിയങ്ക.

മുന്‍ പുതുച്ചേരി മന്ത്രി ചന്ദ്രകാവാസുവിന്റെ മകളായിരുന്നു. ഒരുദളിത് നേതാവെന്ന നിലയില്‍ താന്‍ നടത്തിയ പോരാട്ടങ്ങള്‍ ഉള്‍പ്പടെ ചന്ദ്ര പ്രിയങ്ക രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ ഭരണകക്ഷിക്ക് നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ മന്ത്രിയുടെ രാജി തിരിച്ചടിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമൂഹത്തില്‍ താഴെത്തട്ടിലുള്ള സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ എത്തിയാല്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ലഭിച്ച അവസരം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച രാജിക്കത്തില്‍ ചന്ദ്രപ്രിയങ്ക ചൂണ്ടിക്കാട്ടി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍