ദേശീയം

വിവാഹത്തിന് ഒരു മാസം; വിമാനത്തില്‍ സഹയാത്രികയെ നോക്കി സ്വയം ഭോഗം ചെയ്തു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിമാനയാത്രയ്ക്കിടെ സഹയാത്രികയെ നോക്കി സ്വയം ഭോഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പൂനെയില്‍ നിന്ന് നാഗ്പൂരിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. യുവ എന്‍ജിനിയറായ ഫിറോസ് ഷെയ്ഖ് എന്നയാളാണ് പിടിയിലായത്. 

40 വയസുള്ള അധ്യാപികയാണ് പരാതിക്കാരി. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവതി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാനായി നാഗ്പൂരിലേക്ക് പോകുകയായിരുന്നു. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ താന്‍ ഉറങ്ങിപ്പോയെന്നും അറിയിപ്പ് കേട്ട്് കണ്ണുതുറക്കുന്നതുവരെ തന്റെ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവതി പരാതിയില്‍ പറഞ്ഞു.

ആദ്യം അയാള്‍ ചൊറിയുകയാണെന്നാണ് കരുതിയത്. അതുകൊണ്ടുതന്നെ താന്‍ അത് അവഗണിച്ചു. പിന്നാലെയാണ് ഇയാളുടെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ക്യാബിന്‍ ക്രൂവിനെ വിളിക്കാന്‍ ശ്രമിച്ചപ്പോഴെക്കും വിമാനം ലാന്‍ഡ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ വിമാനത്തിലെ പിന്‍വാതിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. 

ഫിറോസ് ഷെയ്ഖ് നാഗ്പൂരിലെ കമ്പനിയില്‍ ജോലിക്കായി പോകുകയായിരുന്നു. അടുത്തമാസം യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നതുമാണ്.  ഇയാള്‍ക്കെതിരെ ലൈംഗികപീഡനം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം