ദേശീയം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക കോളം നല്‍കിയിട്ടുള്ളതിനാല്‍ അവരുടെ വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭ്യമാകുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 'ട്രാന്‍സ്‌ജെന്‍ഡര്‍ ഒരിക്കലും ഒരു ജാതിയല്ല.  ഇപ്പോള്‍ 3 കോളങ്ങളുണ്ട്  പുരുഷന്‍, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍. അതിനാല്‍ ഡാറ്റ ലഭ്യമാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു. 

മൂന്നാമതൊരു ലിംഗമെന്ന നിലയില്‍ ചില ആനുകൂല്യങ്ങള്‍ നല്‍കാമെന്നും എന്നാല്‍ പ്രത്യേക ജാതി എന്ന നിലയില്‍ നല്‍കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഈ അടുത്തിടെ ബിഹാര്‍ ജാതി സര്‍വേ പുറത്തു വിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജാതി സര്‍വേ നടത്താന്‍ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജാതി സര്‍വേ രാജ്യത്ത് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇതിനിടയിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പുതിയ ജാതിയായി പരിഗണിക്കണമെന്ന് ബിഹാര്‍ സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു