ദേശീയം

നിര്‍മാണത്തിലിരിക്കെ ഹൈവേ മേല്‍പ്പാലം തകര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ നിര്‍മ്മാണത്തിലിരുന്ന മുംബൈ- ഗോവ നാലുവരിപ്പാതയുടെ മേല്‍പ്പാലം തകര്‍ന്നുവീണു. രത്‌നഗിരി ജില്ലയിലെ ചിപ്ലൂണ്‍ നഗരത്തിലാണ് സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു.

കൊങ്കണിലൂടെ നിലവിലുള്ള റോഡിനെ നവീകരിച്ച് നാലുവരിപ്പാതയാക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുംബൈ ഗോവ യാത്രയില്‍ നാലു മണിക്കൂര്‍ സമയം ലാഭിക്കാനാകും. നിലവില്‍ 11 മണിക്കൂര്‍ സമയമാണ് വേണ്ടത്. കൂടാതെ ടൂറിസം രംഗത്തും കൊങ്കണ്‍മേഖലയുടെയും വളര്‍ച്ചയ്ക്ക് പദ്ധതി വഴിതുറക്കും. 471 കിലോമീറ്റര്‍ റോഡാണ് നാലുവരിപ്പാതയാക്കി മാറ്റുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

തലയിണക്കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന, പെരുമ്പാവൂരില്‍ ഒഡിഷ സ്വദേശി പിടിയില്‍

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് തുടങ്ങിയോ?, വേണ്ട പ്രധാനപ്പെട്ട രേഖകള്‍