ദേശീയം

കരച്ചില്‍ നിര്‍ത്താന്‍ വായും മൂക്കും പൊത്തിപ്പിടിച്ചു, രണ്ടുവയസുകാരിയുടെ മൃതദേഹം സോഫയുടെ അടിയില്‍; അമ്മായി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടു വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മായി അറസ്റ്റില്‍. രണ്ടു വയസുകാരിയെ കാണാനില്ലെന്ന് കാട്ടി അച്ഛന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ അമ്മായി അഫ്‌സാനയുടെ വീട്ടിലെ സോഫയുടെ അടിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മായി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ജബല്‍പൂരിലാണ് സംഭവം. മകളെ കാണാനില്ലെന്ന് കാട്ടി അച്ഛന്‍ ഷക്കീല്‍ മന്‍സൂരിയാണ് പരാതി നല്‍കിയത്. പരാതിയിന്മേല്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ വായ് പൊത്തിപ്പിടിച്ചപ്പോള്‍ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് അഫ്‌സാനയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതെന്നും പൊലീസ് പറയുന്നു.

തിരച്ചിലിനിടെ കെട്ടിടത്തിന്റെ മുകളില്‍ ഒന്നാം നിലയില്‍ താമസിക്കുന്ന അമ്മായിയുടെ വീട്ടിലെ സോഫയുടെ അടിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒന്നാം നിലയില്‍ അമ്മായി താമസിക്കുന്ന വീട്ടിലേക്ക് വന്ന കുട്ടിയോട് ഭക്ഷണം കഴിച്ച ശേഷം താഴേക്ക് തന്നെ പോകാന്‍ അഫ്‌സാന ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുസരിക്കാന്‍ തയ്യാറാകാതിരുന്ന കുട്ടിയുടെ മുഖത്ത് അമ്മായി അടിച്ചു. അടിയുടെ വേദനയില്‍ കുട്ടി കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ വായും മൂക്കും പൊത്തിപ്പിടിച്ചപ്പോള്‍ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് അഫ്‌സാനയുടെ മൊഴിയില്‍ പറയുന്നതെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് മൃതദേഹം സോഫയുടെ അടിയില്‍ ഒളിപ്പിക്കുകയായിരുന്നു. അഫ്‌സാനയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം