ദേശീയം

'ചില ആഭ്യന്തരപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു'; കര്‍ണാടക മന്ത്രിസഭാ പുനഃസംഘടന തള്ളി ഡികെ ശിവകുമാര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു എന്ന വാര്‍ത്ത തള്ളി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. പാര്‍ട്ടിയിലെ ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു എന്നത് ശരിയാണ്. അതൊന്നും പുറത്തു പറയാനാകില്ല. 

അതേസമയം എന്റെ അറിവു വെച്ച് മന്ത്രിസഭ പുനഃസംഘടന ചര്‍ച്ചയായിട്ടില്ല. ഡി കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക നിയമസഭയിലെ ചീഫ് വിപ്പ് അശോക് പട്ടാന്റെ പ്രസ്താവനയോടെയാണ്, മന്ത്രിസഭാ പുനഃസംഘടനാ വിഷയം വീണ്ടും ചര്‍ച്ചയായത്. 

കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തരകാര്യങ്ങള്‍ പാര്‍ട്ടി നേതാക്കളും മന്ത്രിമാരും മാധ്യമങ്ങളോട് പറയുന്നതിനെ ഡികെ ശിവകുമാര്‍ വിലക്കിയിരുന്നു. പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോടോ, തന്നോടോ പറയാനാണ് ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍