ദേശീയം

കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ബാഗിന് പണം വാങ്ങി, പിഴ ഈടാക്കി കോടതി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ബാഗിന് പണം വാങ്ങിയ സ്വീഡിഷ് സ്ഥാപനത്തോട് പിഴയൊടുക്കാന്‍ നിര്‍ദേശിച്ച് കോടതി. പരാതിക്കാരിയായ സംഗീത ബോറയ്ക്ക് 3000 രൂപ നല്‍കാന്‍ ബെംഗളൂരു ഉപഭോക്തൃകോടതി ഉത്തരവിട്ടു. പേപ്പര്‍ ക്യാരി ബാഗിനായി യുവതിയില്‍നിന്ന് 20 രൂപയാണ് ബെംഗളൂരുവിലെ ഐകിയയുടെ ഷോറൂമില്‍ നിന്ന് കെപ്പറ്റിയത്. 

സ്വീഡിഷ് ഫര്‍ണിച്ചര്‍ സ്ഥാപനമായ ഐകിയയില്‍ യുവതി കഴിഞ്ഞ വര്‍ഷം ഒക്ടോബറിറിലാണ് ഷോപ്പിങിനായി എത്തിയത്. വാങ്ങിയ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ക്യാരി ബാഗ് ആവശ്യപ്പെട്ടു. ജീവനക്കാരന്‍ ക്യാരി ബാഗിന് 20 രൂപ ചാര്‍ജ് ഈടാക്കി. ബാഗില്‍ കമ്പനിയുടെ ലോഗോ ഉണ്ടായിരുന്നു. ബാഗിന് വേറെ പണം നല്‍കിയത് ഇവര്‍ ചോദ്യം ചെയ്തു. 

എന്നാല്‍ സ്ഥാപനം യുവതിയുടെ ഭാഗത്ത് നിന്നില്ല. അവര്‍ പണം ഈടാക്കുക തന്നെ ചെയ്തു. ഇതില്‍ അസ്വസ്ഥയായ യുവതി ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതിക്ക് അനുകൂലമായ കോടതി വിധി പുറപ്പെടുവിച്ചത്. മാളുകളുടെയും വന്‍കിട സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങളില്‍ കോടതി രൂക്ഷമായി പ്രതികരിക്കുകയും നഷ്ടപരിഹാരമായി 3000 രൂപ നല്‍കാനും ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍