ദേശീയം

പിസ കൊണ്ടുവരാന്‍ വൈകി; ഡെലിവറി ബോയിക്ക് മര്‍ദനം; വെടിയുതിര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

പൂനെ: പിസ കൊണ്ടുവരാന്‍ വൈകിയതില്‍ പ്രകോപിതനായി 27കാരന്‍ ഡെലിവറി ബോയിയെ മര്‍ദിച്ചു. പിന്നാലെ ആകാശത്തേക്ക് വെടിയുതിര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.

കേസിലെ പ്രതിയായ ചേതന്‍ പഡ്‌വാള്‍ തിങ്കളാഴ്ച രാത്രി നഗരത്തിലെ പ്രമുഖ പിസ ഔട്ട്‌ലെറ്റില്‍ നിന്നും പിസ ഓര്‍ഡര്‍ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഡെലിവറി ബോയ് റുഷികേശ് പിസയുമായി വീട്ടിലെത്തിയപ്പോള്‍, വൈകിയെന്ന് ആരോപിച്ച് യുവാവ് ഇയാളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു.  വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് സഹപ്രവര്‍ത്തകര്‍ എന്തിനാണ് റുഷികേശിനെ ആക്രമിച്ചതെന്ന് ചോദിച്ചപ്പോള്‍ ചേതന്‍ അവരെയും മര്‍ദിച്ചതായി പൊലീസ് പറഞ്ഞു.

ഡെലിവറി ബോയിയുടെ സഹപ്രവര്‍ത്തകരുമായി വഴക്കിട്ടതിന് പിന്നാലെ പ്രകോപിതനായ ഇയാള്‍ തന്റെ കാറില്‍ നിന്ന് തോക്ക് പുറത്തെടുത്ത് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പിസ ജീവനക്കാരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ലൈസന്‍സുള്ള തോക്കാണെന്നാണ് പൊലീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!