ദേശീയം

ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി സ്ഥാനാര്‍ഥിയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് മര്‍ദിച്ച് എംഎല്‍എ; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്


ഹൈദരബാദ്:  നവംബര്‍ മുപ്പതിന് നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച തുറന്ന സംവാദത്തിനിടെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ കയ്യാങ്കളി. ബിജെപി സ്ഥാനാര്‍ഥിയായ കുന ശ്രീശൈലം ഗൗഡിനെയാണ് സിറ്റിങ് എംഎല്‍എയും ബിആര്‍എസ് സ്ഥാനാര്‍ഥിയുമായ കെപി വിവേകാനന്ദന്‍ ആക്രമിച്ചത്. ബിജെപി സ്ഥാനാര്‍ഥിയെ കഴുത്തില്‍പിടിച്ച് മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

അവതാരകനും പൊലീസും ചേര്‍ന്ന് സമയോചിതമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയപ്പോഴാണ് ബിആര്‍എസ് എംഎല്‍എ അക്രമം അഴിച്ചുവിട്ടതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡി ആരോപിച്ചു. സ്ഥാനാര്‍ഥി ഗൗഡിന്റെ കഴുത്തില്‍കുത്തിപ്പിടിച്ച് ആക്രമണം നടത്തുന്നത് അവരുടെ ഭീരുത്വമാണ് കാണിക്കുന്നതെന്നും കിഷന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേസ് എടുത്തില്ലെങ്കില്‍ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെപി വിവേകാനന്ദന്റെ പിതാവിനെതിരെ ബിജെപി സ്ഥാനാര്‍ഥി നടത്തിയ മോശം പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ബിആര്‍എസ് നേതാക്കള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്