ദേശീയം

'ധോനി പണം നല്‍കുന്നു';  ബൈക്കിലെത്തിയ സംഘം യുവതിയെ കബളിപ്പിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോനിയുടെ പേര് പറഞ്ഞ് ബൈക്കിലെത്തിയ സംഘം അമ്മയുടെ കൈയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് ധോനി പണം നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു സംഘം കുട്ടിയെ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മധുദേവിയെന്ന യുവതി രണ്ട് മക്കള്‍ക്കൊപ്പം റാഞ്ചിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. ധോനി പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് പണം നല്‍കുന്നുണ്ടെന്ന് പറഞ്ഞ് ബൈക്കിലെത്തിയ സംഘം യുവതിയെ സമീപിച്ചു. ഇതുകേട്ടപാടെ തന്നെയും അവിടേക്ക് കൊണ്ടുപോകാമോയെന്ന് മധുദേവി അവരോട് ചോദിച്ചു. സ്ത്രീയും പുരുഷനുമടങ്ങിയ സംഘം യുവതിയെ അവിടെയെത്തിക്കാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് യുവതി എട്ടുവയസുകാരിയെ അവിടെ ഉപേക്ഷിച്ച് ഒന്നരവയസുള്ള കുട്ടിയെയും കൂട്ടി അവര്‍ക്കൊപ്പം പോയി.

ഹര്‍മുവിലെ ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ ഇവിടെവച്ചാണ് പണം നല്‍കുന്നതെന്ന് ബൈക്കിലുള്ളവര്‍ യുവതിയോട് പറഞ്ഞു. യുവതിയുടെ ശ്രദ്ധ മാറിയപ്പോള്‍ സംഘം കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. യുവതി ഇവരെ പിന്തടുരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ അന്വേണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ യുവതിയുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം