ദേശീയം

തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവനെ തള്ളി പൊലിസിന്റെ വാര്‍ത്താ സമ്മേളനം; അസാധാരണ നടപടി

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ:  ബോംബേറ് കേസില്‍ രാജ്ഭവന്റെ വാദം തള്ളി തമിഴ്‌നാട് പൊലീസ്. രണ്ട് തവണ ബോംബ് എറിഞ്ഞിട്ടില്ലെന്നും പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയെന്നും ഡിജിപി ശങ്കര്‍ ജിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്ഭവന് നേരെ ബോംബ് എറിഞ്ഞ അക്രമിയുടെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. സംഭവത്തില്‍ പൊലീസിനെതിരെ രാജ്ഭവന്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി വാര്‍ത്താസമ്മേളനം നടത്തിയത്.

കറുക്കവിനോദ് എന്നയാള്‍ മാത്രമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ഡിജിപി പറഞ്ഞു. മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ല. പ്രതി രാജ്ഭവന് അരികിലൂടെയുള്ള റോഡിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. 

രാജ്ഭവന്റെ പ്രധാന ഗേറ്റിന് എതിര്‍വശത്തുള്ള സര്‍ദാര്‍ പട്ടേല്‍ റോഡ് ജങ്ഷന്‍ പോയിന്റില്‍ എത്തിയ ഇയാള്‍ പെട്രോള്‍ ബോബ് ഗേറ്റിനു നേരെ എറിയുകയായിരുന്നു. ഇത് സിവില്‍ വസ്ത്രം ധരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമണത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചില്ലെന്നായിരുന്നു രാജ്ഭവന്റെ കുറ്റപ്പെടുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ