ദേശീയം

കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പൊലീസുദ്യോഗസ്ഥനെ ഭീകരവാദികള്‍ വെടിവെച്ചു, ഉത്തരവാദിത്തം ഏറ്റെടുത്ത് 'ദ റെസിസ്റ്റന്‍സ് ഫ്രണ്ട്'

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. ഇന്‍സ്പെക്ടര്‍ മസ്റൂര്‍ അഹമ്മദ് വാനിക്ക് നേരെയാണ് തീവ്രവാദികള്‍ വെടിവെച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു.

അക്രമം നടന്ന ഉടന്‍ തന്നെ പൊലീസുദ്യോഗസ്ഥനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു.  സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പൊലീസും അര്‍ധസൈനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമികള്‍ക്കായുള്ള തിരച്ചിലും പ്രദേശത്ത് പുരോഗമിക്കുന്നുണ്ട്.

വടക്കന്‍ കശ്മീരിലെ നിയന്ത്രണ രേഖയില്‍ കഴിഞ്ഞ ദിവസം തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനെ സൈന്യം പരാജയപ്പെടുത്തിയിരുന്നു.  അതിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്. അഞ്ച് ലഷ്‌കര്‍-ഇ-തൊയ്ബ തീവ്രവാദികളെ സൈന്യം അന്ന് വധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

യൂക്കാലി നടേണ്ട, മുറിക്കാന്‍ അനുമതി; വനംവകുപ്പിന്റെ വിവാദ ഉത്തരവ് തിരുത്തി

ചിത്രീകരണം തുടങ്ങി രണ്ടാം മാസം ചുവപ്പ് കൊടി; 'രാമയണം' ഷൂട്ടിങ് നിർത്തി

വീട് വെക്കാനായി വയോധിക സ്വരൂക്കൂട്ടിയ പണം കവര്‍ന്നു, സംഭവം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ