ദേശീയം

ലിഫ്റ്റില്‍ വളര്‍ത്തുനായ, ചോദ്യംചെയ്യല്‍ കയ്യാങ്കളിയായി; യുവതിയുടെ മുഖത്തടിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: നോയിഡയില്‍ വളര്‍ത്തുനായയെ ലിഫ്റ്റില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം. തര്‍ക്കം നായയുടെ ഉടമയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തമ്മില്‍ അടിപിടിയില്‍ കലാശിച്ചു. മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് എറിഞ്ഞ് കളഞ്ഞതിനെ തുടര്‍ന്ന് രോഷാകുലനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ യുവതിയുടെ മുഖത്തടിച്ചു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആര്‍ പി ഗുപ്ത യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വളര്‍ത്തുനായയെ ലിഫ്റ്റില്‍ കയറ്റുന്നത് തര്‍ക്കത്തില്‍ കലാശിച്ച സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. നോയിഡ ഹൈ റെയ്‌സിലാണ് പുതിയ സംഭവം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആര്‍ പി ഗുപ്തയും പാര്‍ക്ക് ലൗറേറ്റ് സൊസൈറ്റി സെക്ടര്‍ 108ലെ യുവതിയും തമ്മിലായിരുന്നു വാക്ക്തര്‍ക്കം. വളര്‍ത്തുനായയുമായി ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങാന്‍ യുവതി തയ്യാറാവാതിരുന്നതാണ് വാക്ക്തര്‍ക്കത്തിന് കാരണം.

വാക്ക്തര്‍ക്കത്തിനിടെ, ഇരുവരും ഫോണില്‍ വീഡിയോ ചിത്രീകരണം ആരംഭിച്ചു. അതിനിടെ വീഡിയോ ചിത്രീകരണം തടയുന്നതിന് ആര്‍ പി ഗുപ്തയുടെ കൈയിലുള്ള ഫോണ്‍ യുവതി തട്ടിയെടുത്ത് വലിച്ചെറിഞ്ഞതാണ് അടിപിടിയില്‍ കലാശിച്ചത്. ഇതിന് പിന്നാലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

തിരിച്ചടി എന്ന നിലയില്‍ യുവതിയുടെ ഭര്‍ത്താവ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെയും മര്‍ദ്ദിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍

കള്ളാ, നീ കവര്‍ന്നത് സ്വപനം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്