ദേശീയം

നിര്‍ണായക തീരുമാനത്തിന്?; കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കുന്നു; ഡല്‍ഹിയില്‍ ഉണ്ടാകണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥരുടെ വിദേശസന്ദര്‍ശനങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന അഞ്ചുദിവസങ്ങളിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 18 മുതല്‍ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. 

ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകളെല്ലാം ഒറ്റസമയത്തു നടത്തുക ലക്ഷ്യമിട്ട്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടു വന്നേക്കുമെന്നാണ് സൂചന. ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെ നടത്താനും ബിജെപി ആലോചിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. 

ഡിസംബര്‍ മാസത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. വനിതാ സംവരണ ബില്‍ നടപ്പാക്കാനും ബിജെപി ആലോചിക്കുന്നതായി സൂചനകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി