ദേശീയം

വീട്ടുജോലിയിൽ സഹായത്തിന് കൊണ്ടു വന്ന 12കാരിയോട് കൊടുംക്രൂരത; 4 ദിവസം ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു, സി​​ഗരറ്റു കൊണ്ട് പൊള്ളിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിൽ വീട്ടിൽ സഹായത്തിന് കൊണ്ടുവന്ന 12 കാരിയോട് വീട്ടുകാരുടെ കൊടുംക്രൂരത. നാല് ദിവസം പെൺകുട്ടിയെ ഇരുട്ടുമുറിയിൽ പൂട്ടിയിടുകയും മർദിക്കുകയും സിഗരറ്റുകൊണ്ട് ശരീരം മുഴുവൻ പൊള്ളിക്കുകയും ചെയ്തുവെന്നാണ് പരാതി. നാഗ്പുരിലെ അഥർവ നഗരി സൊസൈറ്റിയിലാണ് സംഭവം. വീട്ടുജോലിയിൽ സഹായത്തിന് എന്ന് പറഞ്ഞാണ് പെൺകുട്ടിയെ കുടുംബം നാ​ഗ്‌പൂരിലെത്തിച്ചത്.

കഴിഞ്ഞ ദിവസം വീട്ടുകാർ പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ബംഗളൂരുവിലേക്ക് പോയി. നാലുദിവസം ബ്രെഡ് മാത്രം കഴിച്ചാണ് പെൺകുട്ടി ഒറ്റയ്ക്ക് വീട്ടിൽ അതിജീവിച്ചത്. ഇതിനിടെ കറണ്ട് ബില്ലടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു. ഇതോടെ ഇരുട്ടിൽ തനിച്ചായ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികളാണ് പെൺകുട്ടി രക്ഷിപ്പെടുത്തിയത്. വീട്ടുകാർ പെൺകുട്ടിയെ അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു. 

സിഗരറ്റുപയോഗിച്ചും പാത്രം ചൂടാക്കിയും ദേഹമാസകലം പൊള്ളിച്ചു. സ്വകാര്യഭാഗങ്ങളിൽ വരെ മുറിവുകളേൽപ്പിച്ചിട്ടുണ്ട്. ജോലിയിൽ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് വീട്ടുകാർ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നതെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകി. മികച്ച വിദ്യാഭ്യാസവും പരിചരണവും നൽകാമെന്ന് രക്ഷിതാക്കളോട് വാഗ്ദാനം ചെയ്താണ് കുട്ടിയെ നാഗ്പുരിലേക്ക് കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍