ദേശീയം

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ജയിലിൽ അടയ്ക്കണമെന്ന് ബിജെപി നേതാവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം നടത്തിയ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ ജയിലിൽ അടയ്ക്കണമെന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി. സമൂഹത്തിൽ വിദ്വേഷമുണ്ടാക്കാനാണ് ഉദയനിധിയുടെ ശ്രമം. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നാണ് തമിഴ്നാട് മന്ത്രി പറയുന്നത്. പ്രസ്താവന ദേശവിരുദ്ധ നടപടിയാണെന്നും സുശീൽകുമാർ മോദി പറഞ്ഞു. 

വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു എന്നാണ് ഒരു വശത്ത് രാഹുൽ​ഗാന്ധി പറയുന്നത്. അതേസമയത്താണ്, കോൺ​ഗ്രസിന്റെ പ്രധാനസഖ്യകക്ഷിയിൽപ്പെട്ട ഒരു പാർട്ടിയുടെ നേതാവ് സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നത് എന്നും സുശീൽ കുമാർ മോദി അഭിപ്രായപ്പെട്ടു. സനാതനധർമ്മത്തിനെതിരെയുള്ള പ്രസ്താവനയിൽ ഉദയനിധി സ്റ്റാലിൻ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ ആവശ്യപ്പെട്ടു. 

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പൊലീസിലും പരാതി ലഭിച്ചു. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം പ്രകോപനപരമാണെന്നും, മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.

 എംഎല്‍എയും മന്ത്രിയുമായ ഉദയനിധിയുടെ പ്രസ്താവന മതവിദ്വേഷം സൃഷ്ടിക്കുന്നതും, സമൂഹത്തില്‍ ശത്രുത ഉടലെടുക്കാന്‍ ഇടയാക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. സനാതന ധര്‍മ്മം എന്ന ആശയത്തെ ഉന്മൂലനം ചെയ്യണമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, സംസ്ഥാന കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.

സനാതന ധര്‍മ്മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണ്. കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെപ്പോലെയാണ് സനാതനധര്‍മ്മം. അവയെ എതിര്‍ക്കുകയല്ല, ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞു. സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ പതറില്ല.  സനാതന ധര്‍മ്മത്തെ ദ്രാവിഡ ഭൂമിയില്‍ നിന്ന് തടയാനുള്ള നമ്മുടെ ദൃഢനിശ്ചയം അല്‍പ്പം പോലും കുറയില്ലെന്നും ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി

അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി, സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്