ദേശീയം

കേദാര്‍നാഥ് ക്ഷേത്രത്തിന് പിന്നില്‍ ഹിമപാതം; ഒടുവില്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമപാതം. രുദ്രപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്ഷേത്രമായ കേദാര്‍നാഥിന് പിന്നില്‍ ഹിമപാതം സംഭവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്ന്( ഞായറാഴ്ച) ആണ് ഹിമപാതം സംഭവിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിന് പിന്നിലുള്ള സുമേരു മലയിലാണ് ഹിമപാതം സംഭവിച്ചത്. എന്നാല്‍ ആര്‍ക്കും ആളപായം സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഹിമപാതം കാരണം ഒരു തരത്തിലുള്ള നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും സരസ്വതി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ലെന്നും നിലവില്‍ സ്ഥിതിഗതികള്‍ സാധാരണ പോലെയാണെന്നും ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'