ദേശീയം

ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ പത്തുകോടി; സന്യാസിക്കെതിരെ കേസെടുത്ത് മധുര പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ പത്തുകോടി വാഗ്ദാനം ചെയ്ത സന്യാസിക്കെതിരെ കേസ്. മധുര പൊലീസാണ് കേസ് എടുത്തത്. ഡിഎംകെ നിയമവിഭാഗത്തിന്റെ പരാതിയിലാണ് കേസ്. അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടെതായിരുന്നു പ്രകോപനപരമായ ആഹ്വാനം.

പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു. വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കലാപാഹ്വാനം അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ എടുത്തിരിക്കുന്നത്. 

‘ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച് അതുമായി എന്റെയടുത്ത് വരുന്നവർക്ക് ഞാൻ 10 കോടി രൂപ നൽകും. ആരും അതിനു തയാറാകുന്നില്ലെങ്കിൽ, ഞാൻ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും’ – ഇതായിരുന്നു അയോധ്യയിലെ തപസ്വി ചാവ്‌നി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ കൂടിയായ പരമഹംസ ആചാര്യയുടെ വാക്കുകൾ.

അതേസമയം, തനിക്കെതിരെ ഉയർന്ന ഭീഷണികളെ ഉദയനിധി പരിഹസിച്ചു തള്ളിയിരുന്നു. തമിഴ്നാടിനു വേണ്ടി ജീവൻ ബലി കൊടുക്കാൻ തയാറായ വ്യക്തിയുടെ ചെറുമകനാണു താനെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു ഇത്. തന്റെ തലമുടി ചീകിവയ്ക്കാൻ വെറും 10 രൂപയുടെ ചീപ്പ് മതിയെന്നായിരുന്നു സന്യാസിയുടെ 10 കോടി രൂപ വാഗ്ദാനത്തിന് ഉദയനിധിയുടെ മറുപടി.

ശനിയാഴ്ച ചെന്നൈയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. 'ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തെയും നമുക്ക് തുടച്ചുനീക്കണം', എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി