ദേശീയം

ക്ഷേത്രത്തിന് സമീപം നിന്ന സഹോദരങ്ങളെ കമിതാക്കള്‍ ആണെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം മര്‍ദിച്ചു; കേസ്

സമകാലിക മലയാളം ഡെസ്ക്



ഭോപ്പാല്‍: മധ്യപ്രദേശില്‍ സഹോദരങ്ങളെ കമിതാക്കള്‍ ആണെന്ന് ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. രക്ഷാബന്ധന്‍ ദിനത്തില്‍ ഛത്തര്‍പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. അതുല്‍ ചൗധരി എന്ന യുവാവിനും സഹോദരിക്കുമാണ് മര്‍ദനമേറ്റത്. ഇവരുടെ പരാതിയില്‍ എസ്‌സി/എസ്ടി പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തു. ഒരു ക്ഷേത്രത്തിന് സമീപത്തെ ചായക്കടയില്‍ നിന്നപ്പോഴാണ് യുവാവിനും സഹോദരിക്കും മര്‍ദനമേറ്റത്. 

ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ആരോപണം. സഹോദരങ്ങളെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അതേസമയം, പ്രതികള്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

പ്രതികള്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണ്. ഇവര്‍ക്ക് ബജ്രംഗ് ദളുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇതുവരെയും ലഭിച്ചിട്ടില്ല- ഛത്തര്‍പുര്‍ സിറ്റി പൊലീസ് സൂപ്രണ്ട് എഎന്‍ഐയോട് പറഞ്ഞു. പൊലീസിന് ലഭിച്ച പരാതിയിലും ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെക്കുറിച്ച് പരാമര്‍ശമില്ലെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

സുഗന്ധഗിരി മരംമുറി കേസ്: അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍

സിനിമാ നിര്‍മാതാവ് ചമഞ്ഞ് വിളിക്കും, ഓഡിഷന്റെ പേരില്‍ പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും, ഭീഷണി; യുവാവ് അറസ്റ്റില്‍

സിദ്ധാർത്ഥനെ മർദ്ദിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നു; അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണ; സിബിഐ കുറ്റപത്രം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്