ദേശീയം

എംഎല്‍എമാരുടെ ശമ്പളം മാസം 40,000 രൂപ കൂട്ടും; ബംഗാള്‍ നിയമസഭയില്‍ മമതയുടെ പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാംഗങ്ങളുടെ ശമ്പളത്തില്‍ വന്‍ വര്‍ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍. എംഎല്‍എമാരുടെ മാസ ശമ്പളം 40,000 രൂപയാണ് കൂടുക. മുഖ്യമന്ത്രി മമത ബാനര്‍ജി നിയമസഭയിലാണ് വര്‍ധന പ്രഖ്യാപിച്ചത്.

താന്‍ ദീര്‍ഘനാളായി ശമ്പളമൊന്നും വാങ്ങുന്നില്ല എന്നതിനാല്‍ മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ വര്‍ധനയില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ ശമ്പളവുമായി തട്ടിച്ചു നോക്കുമ്പോള്‍ ബംഗാള്‍ എംഎല്‍എമാരുടെ ശമ്പളം തുച്ഛമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാലാണ് ഇപ്പോള്‍ വര്‍ധന വരുത്തുന്നത്. പ്രതിമാസ ശമ്പളം നാല്‍പ്പതിനായിരം രൂപ വീതമാണ് കൂടുക.

വര്‍ധനയ്ക്കു ശേഷം വരുന്ന ശമ്പളം എത്രെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍