ദേശീയം

'ഇതെന്റെ വാക്ക്, വിദ്വേഷം തുടച്ചുനീക്കുന്നതുവരെ യാത്ര തുടരും'; ഭാരത് ജോഡോയുടെ ഒന്നാംവാര്‍ഷികത്തില്‍ രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് വിദ്വേഷം തുടച്ചുനീക്കുകയും എല്ലാവരും ഒറ്റക്കെട്ടായി മാറുകയും ചെയ്യുന്നതുവരെ ഭാരത് ജോഡോ യാത്ര തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഈ ദിവസം കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച പദയാത്ര, 4000 കിലോമീറ്ററിലധികം കടന്ന് കശ്മീരിലാണ് അവസാനിച്ചത്. യാത്രയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വിഡിയോയും രാഹുല്‍ പങ്കുവച്ചു.

'ഐക്യവും സ്‌നേഹവും ലക്ഷ്യമിട്ടുള്ള ഭാരത് ജോഡോ യാത്രയുടെ കോടിക്കണക്കിനു ചുവടുകള്‍, രാജ്യത്തിന്റെ നല്ലൊരു നാളെയ്ക്കുള്ള അടിത്തറയായി മാറി'യെന്ന് രാഹുല്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു. 'വിദ്വേഷം തുടച്ചുനീക്കപ്പെടുകയും എല്ലാവരും ഒറ്റക്കെട്ടാകുകയും ചെയ്യുന്നതുവരെ ഈ യാത്ര തുടരും. ഇത് എന്റെ വാക്കാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

12 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും താണ്ടിയ ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ രാജ്യത്താകാമാനം കാല്‍നട ജാഥകള്‍ സംഘടിപ്പിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. യായ്രുടെ രണ്ടാംഘട്ടം ഗുജറാത്തില്‍ നിന്ന് മേഘാലയയിലേക്ക് നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം, രണ്ടാം ഘട്ട യാത്ര തുടങ്ങുന്ന തീയതി തീരുമാനിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല