ദേശീയം

വിമാനത്തിന് സാങ്കേതിക തകരാര്‍: ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മടങ്ങാനായില്ല, ഡല്‍ഹിയില്‍ തുടരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മടങ്ങാനായില്ല. വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. യാത്രയ്ക്ക് മുന്‍പ് കനേഡിയന്‍ സൈനികരാണ് തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതുവരെ ജസ്റ്റിന്‍ ട്രൂഡോ ഡല്‍ഹിയില്‍ തുടരുമെന്നും ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ന് രാത്രി എട്ട് മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇന്ത്യ പ്രധാന പങ്കാളായാണ് എന്നാണ് ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചത്. ഖാലിസ്ഥാന്‍ തീവ്രവാദത്തേക്കുറിച്ചും പ്രതികരിച്ചു.  കാനഡ എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യം, മനസാക്ഷി സ്വാതന്ത്ര്യം, സമാധാനപരമായ പ്രതിഷേധം നടത്താനുളള സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കും. അതേ സമയം അക്രമം തടയാനും വിദ്വേഷത്തിനെതിരെ എപ്പോഴും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡോ ഡല്‍ഹിയില്‍ എത്തി. അദ്ദേഹത്തിനൊപ്പം 16കാരനായ മകന്‍ സേവ്യറുമുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം

അടിയോടടി പിന്നെ കല്യാണവും; "ഗുരുവായൂരമ്പല നടയില്‍" റിലീസ് ടീസർ