ദേശീയം

ഇന്ത്യാ മുന്നണിയുടെ ആദ്യ റാലി അടുത്ത മാസം ഭോപ്പാലിൽ; സീറ്റ് വിഭജന ചർച്ചകൾ ഉടൻ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സീറ്റ് വിഭജന ചർച്ചകൾ സംസ്ഥാനത്ത് തുടങ്ങാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ ഏകോപന സമിതി യോ​ഗത്തിൽ തീരുമാനം. മുന്നണിയുടെ ആദ്യറാലി ഒക്ടോബർ ആദ്യ വാരം ഭോപ്പാലിൽ നടത്താനും യോ​ഗത്തിൽ തീരുമാനമായി. മുന്നണിയുടെ ആദ്യ ഏകോപനസമിതി യോഗത്തിന് ശേഷം കെസി വേണുഗോപാലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

വിലക്കയറ്റം, തൊഴിലില്ലായ്മ, ബിജെപി സർക്കാരിന്റെ അഴിമതി തുടങ്ങിയ വിഷയങ്ങൾ ഭോപ്പാൽ റാലിയിൽ ഉയർത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്ത റാലി സംഘടിപ്പിക്കും. ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുന്നണി ഏറ്റെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിലാണ് ഏകോപനസമിതി യോഗം ചേർന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

നാലിലേക്ക് കയറി റിയാന്‍ പരാഗ്

ഏറ്റവും കൂടുതല്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങള്‍

'കൂലി' തുടങ്ങുന്നതിന് മുൻപ് ശബരിമലയിൽ ദർശനം നടത്തി ലോകേഷ് കനകരാജ്

ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു