ദേശീയം

ബലാത്സംഗ പരാതി പിന്‍വലിച്ചില്ല, കാമുകിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു; ഭാര്യയുടെ സഹായത്തോടെ സ്യുട്ട്‌ക്കേസിലാക്കി മൃതദേഹം തള്ളി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഗ്രാഫിക് ഡിസൈനര്‍ കാമുകിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. ഭാര്യയുടെ സഹായത്തോടെ മൃതദേഹം സ്യൂട്ട്‌ക്കേസിലാക്കി അരുവിയില്‍ തള്ളി. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

പാല്‍ഘര്‍ ജില്ലയിലെ നൈഗാവിലാണ് സംഭവം. 34കാരനായ ഗ്രാഫിക് ഡിസൈനര്‍ 28കാരിയായ കാമുകിയെയാണ് കൊലപ്പെടുത്തിയത്.വീട്ടില്‍ വച്ച് ബക്കറ്റിലെ വെള്ളത്തില്‍ യുവതിയെ മുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഭാര്യയുടെ സഹായത്തോടെ മൃതദേഹം സ്യൂട്ട്‌ക്കേസിലാക്കി  150 കിലോമീറ്റര്‍ അകലെയുള്ള അരുവിയില്‍ തള്ളി. സ്‌കൂട്ടറിലാണ് ഇവര്‍ മൃതദേഹം കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു.

കേസില്‍ പ്രതി മനോഹര്‍ ശുക്ലയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. പിന്നീട് ഭാര്യ പൂര്‍ണിമയുടെ അറസ്റ്റും രേഖപ്പെടുത്തി. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ഓഗസ്റ്റ് പകുതിയോടെ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്.

ചോദ്യം ചെയ്യലില്‍ മനോഹര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ഹയര്‍ സ്റ്റെലിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു യുവതി. 2019ല്‍ മനോഹറിനെതിരെ യുവതി ബലാത്സംഗ കേസ് കൊടുത്തിരുന്നു. ഇത് പിന്‍വലിക്കണമെന്ന ആവശ്യം യുവതി നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

2103ലാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. 2018ല്‍ പൂര്‍ണിമയെ വിവാഹം ചെയ്തിട്ടും മനോഹര്‍ യുവതിയുമായുള്ള ബന്ധം തുടര്‍ന്നതായും പൊലീസ് പറയുന്നു. 2019ല്‍ ഇരുവരും തമ്മിലുള്ള ബന്ധം പൂര്‍ണിമ കൈയോടെ പിടികൂടി. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.

മനോഹര്‍ ശുക്ല കുറ്റസമ്മതം നടത്തിയതിന് പിന്നാലെ കൊലപാതക ദിവസം അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചു. ടാറ്റൂവിന്റെ സഹായത്തോടെയാണ് മരിച്ചത് യുവതിയാണെന്ന് സ്ഥിരീകരിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍