ദേശീയം

പ്രതിയെ കുറ്റക്കാരനാക്കുന്ന റിപ്പോര്‍ട്ടിങ് വേണ്ട; ക്രിമിനല്‍ കേസ് റിപ്പോര്‍ട്ടിങ്ങില്‍ മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതി. പൊലീസ് ഉദ്യോഗസ്ഥര്‍ കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി.

പക്ഷപാതത്തോടെയുള്ള റിപ്പോര്‍ട്ടിങ്ങ് പ്രതി കുറ്റംചെയ്‌തെന്ന സംശയം സമൂഹത്തില്‍ ഉണ്ടാക്കാന്‍ ഇടവരുത്തുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന് ഇരയാവുന്നവരുടെ സ്വകാര്യതയും മാധ്യമ റിപ്പോര്‍ട്ടുകളില്‍ ലംഘിക്കപ്പെടുന്നുണ്ടെന്ന് കോടതി പറഞ്ഞു.

മാര്‍ഗരേഖ തയാറാക്കുന്നതില്‍ സംസ്ഥാന ഡിജിപിമാര്‍ ഒരു മാസത്തിനകം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തു വേണം മാര്‍ഗരേഖ തയാറാക്കാനെന്ന് കോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ