ദേശീയം

ബിഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ബോട്ട് പുഴയില്‍ മുങ്ങി; 10 പേര്‍ക്കായി തിരച്ചിൽ- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ബോട്ട് നദിയില്‍ മുങ്ങി. സ്‌കൂളിലേക്ക് പോകാന്‍ 30 വിദ്യാര്‍ഥികള്‍ കയറിയ ബോട്ടാണ് നിയന്ത്രണം വിട്ട് മുങ്ങിയത്. ഇതില്‍ 20 കുട്ടികളെ രക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. കാണാതായ പത്തുകുട്ടികള്‍ക്കായി തെരച്ചില്‍ തുടരുന്നു.

മുസഫര്‍പൂരിലെ ബാഗ്മതി നദിയില്‍ രാവിലെ 9.30നാണ് സംഭവം. പുഴയ്ക്ക് അപ്പുറമുള്ള സ്‌കൂളിലേക്ക് പോകാന്‍ ബോട്ടില്‍ കയറിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.സ്ഥിരമായി കുട്ടികൾ ബോട്ടിലാണ് സ്കൂളിലേക്ക് പോകാറ്.  ഉടന്‍ തന്നെ നാട്ടുകാരും അധികൃതരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 

നദിയിലെ കുത്തൊഴുക്കാണ് ബോട്ട് നിയന്ത്രണം വിട്ട് മറിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം