ദേശീയം

വീരമൃത്യു വരിച്ച സൈനികന് ആറുവയസുകാരനായ മകന്റെ സല്യൂട്ട്; വിങ്ങിപ്പൊട്ടി ബന്ധുക്കൾ, ഹൃദയഭേദകം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നഷ്ടപ്പെട്ടതിന്റെ ആഴമറിയാതെ ഉറങ്ങിക്കിടന്ന അച്ഛന് സല്യൂട്ട് നൽകുന്ന ആറു വയസുകാരൻ. ജമ്മു കശ്‌മീരിലെ അനന്ത്‌നാ​ഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ്ങിന്റെ ഭൗതികശരീരം പഞ്ചാബിലെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു ഈ ഹൃദയഭേദകമായ കാഴ്‌ച.

സഹോദരൻ സല്യൂട്ട് ചെയ്യുന്നത് കണ്ട് കൂടെ നിന്ന സഹോദരിയും പുഞ്ചിരിച്ചുകൊണ്ട് അച്ഛന് സല്യൂട്ട് നൽകി. കുട്ടികളെ ചേർത്തുപിടിച്ച് ബന്ധുക്കൾ വിങ്ങിപ്പെട്ടി.

അനന്ത്‌നാ​ഗിൽ സൈന്യവും ജമ്മുകശ്‌മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് കേണല്‍ മന്‍പ്രീത് സിങ്ങിന് ഭീകരരുടെ വെടിയേറ്റത്. കരസേന വിഭാ​ഗം മേജര്‍ ആശിഷ് ധോന്‍ഛക്, ജമ്മു കശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹിമയൂണ്‍ ഭട്ട്, മറ്റൊരു സൈനികനും ആക്രമണത്തിൽ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡറാണ് 41 കാരനായ കേണല്‍ മന്‍പ്രീത് സിങ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ