ദേശീയം

ബൈക്കിലെത്തിയവര്‍ ദുപ്പട്ടയില്‍ പിടിച്ചുവലിച്ചു; സൈക്കിളില്‍നിന്ന് തെറിച്ചുവീണ 17കാരി മറ്റൊരു ബൈക്കിടിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ബൈക്കിലെത്തിയവര്‍ ദുപ്പട്ടയില്‍ പിടിച്ചു വലിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീണ സൈക്കിള്‍ യാത്രക്കാരിയായ പെണ്‍കുട്ടി മറ്റൊരു ബൈക്കിടിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലുണ്ടായ ദാരുണമായ അപകടത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 17കാരി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹിരാപുര്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. സൈക്കിളില്‍ വരികയായിരുന്ന 17കാരിയുടെ ദുപ്പട്ട ബൈക്കിലെത്തിയ യുവാക്കള്‍ വലിച്ചഴിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ സൈക്കിളിന്റെ നിയന്ത്രണംതെറ്റി പെണ്‍കുട്ടി റോഡില്‍ വീഴുകയും പിന്നാലെ എത്തിയ മറ്റൊരു ബൈക്ക് പെണ്‍കുട്ടിയെ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ കേസെടുത്തതായും മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചവരും അപകടമുണ്ടാക്കിയ ബൈക്കിലുണ്ടായിരുന്നയാളും സുഹൃത്തുക്കളാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍

സിനിമ കാണാന്‍ ആളില്ല, തെലങ്കാനയില്‍ രണ്ടാഴ്ചത്തേക്ക് തിയറ്ററുകൾ അടച്ചിടുന്നു

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ പ്രതിഷേധം