ദേശീയം

വീട്ടില്‍ ടോയ്‌ലെറ്റ് ഇല്ല; പ്രാഥമിക കൃത്യത്തിന് പുറത്ത് ഇറങ്ങിയ മൂന്ന് സ്ത്രീകള്‍ മണ്ണിടിച്ചിലില്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് സ്ത്രീകൾ മരിച്ചു. വീട്ടില്‍ ടോയ്‌ലെറ്റ് ഇല്ലാതിരുന്നതിനെ തുടര്‍ന്ന് പ്രാഥമിക കൃത്യത്തിന് പുറത്ത് ഇറങ്ങിയ സമയത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു. മൂന്ന് പേരില്‍ ഒരാളാണ് ആദ്യം മണ്ണിടിച്ചിലില്‍ അകപ്പെട്ടത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടുപേരും അപകടത്തില്‍ പെടുകയായിരുന്നു.

ധാന്‍ബാദില്‍ ഞായറാഴ്ചയാണ് സംഭവം. പര്‍ളാ ദേവി, തന്ദി ദേവി, മാണ്ഡവ ദേവി എന്നിവരാണ് മരിച്ചത്. പ്രമുഖ പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയുടെ ഉപസ്ഥാപനം നടത്തുന്ന കല്‍ക്കരി ഖനിക്ക് സമീപമുള്ള ഗ്രാമത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഉഗ്ര ശബ്ദത്തോടെയാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്.

കല്‍ക്കരി ഖനിയെ തുടര്‍ന്ന് പ്രദേശത്ത് മണ്ണ് ഇടിയാന്‍ തുടങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്തുള്ളവരെ മാറ്റി താമസിപ്പിക്കാന്‍ കോള്‍ ഇന്ത്യയുടെ ഉപസ്ഥാപനമായ ബിസിസിഎല്‍ തയ്യാറായിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മോ​ദി പ്രധാനമന്ത്രിയായി തുടരും, ബിജെപിയിൽ ആശയക്കുഴപ്പം ഇല്ല'

കരമനയിലെ അഖില്‍ വധം: ഒരാള്‍ പിടിയില്‍, മൂന്ന് പ്രതികള്‍ ഒളിവില്‍

ഗവര്‍ണറുടെ അടുത്തിരിക്കുന്നതുപോലും പാപം, രാജ്ഭവനില്‍ പോകില്ല; വേണമെങ്കില്‍ തെരുവില്‍ കാണാമെന്നും മമത

കൂടുതൽ വോട്ട് ചെയ്തത് സ്ത്രീകൾ; മൂന്നാം ഘട്ടത്തിലെ അന്തിമ കണക്കുകൾ

പിതാവിനും സഹോദരനുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന്‍ മുങ്ങി മരിച്ചു