ദേശീയം

വനിതാ സംവരണ ബില്‍ ഇന്നുതന്നെ ലോക്‌സഭയില്‍?; നാളെ പാസ്സാക്കും; രാജ്യസഭയില്‍ വ്യാഴാഴ്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലാകും വനിതാ സാംവരണ ബില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ആകും ബില്‍ അവതരിപ്പിക്കുക. 

ബില്ലിന്മേല്‍ പുതിയ ലോക്‌സഭയില്‍ ഇന്നും നാളെയും ചര്‍ച്ച നടക്കും. നാളെ ബില്‍ ലോക്‌സഭ പാസ്സാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച വനിതാ സംവരണ ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്യും. 

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭാ അംഗങ്ങളും ലോക്‌സഭാ അംഗങ്ങളും ഫോട്ടോ സെഷനായി ഒത്തുകൂടി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ ഫോട്ടോ സെഷനില്‍ പങ്കെടുത്തു. 

പാര്‍ലമെന്റ് പുതിയ മന്ദിരത്തിലേക്കു മാറ്റി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയിരുന്നു. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോ​ഗമാണ് വനിതാ സംവരണ ബില്ലിന് അം​ഗീകാരം നൽകിയത്.  ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും വനിതാ സംവരണ ബില്ലിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്