ദേശീയം

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള 6, 6 ബി ഫോമുകളില്‍ മാറ്റം വരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള 6, 6ബി ഫോമുകള്‍ പ്രകാരം നിലവില്‍ ആധാര്‍ നമ്പര്‍ വേണം. എന്നാല്‍, വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ചട്ടത്തിലെ (2022) 26ബി വകുപ്പു പ്രകാരം ആധാര്‍ നിര്‍ബന്ധമല്ലെന്നു കമ്മിഷന്‍ കോടതിയെ അറിയിച്ചു. 

പുതിയ വോട്ടര്‍മാര്‍ക്കുള്ള ഫോറം 6, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നമ്പര്‍ നല്‍കാനുള്ള ഫോറം 6 ബി തുടങ്ങിയവ ചോദ്യം ചെയ്തുള്ള ഹര്‍ജികളിന്മേലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. ഇതിനകം 66 കോടിയില്‍പരം ആളുകള്‍ ആധാര്‍ നമ്പര്‍ അപ്‌ലോഡ് ചെയ്തു. എന്നാല്‍, ഇതു നിര്‍ബന്ധമല്ല. ഇക്കാര്യത്തില്‍ വ്യക്തത നല്‍കിക്കൊണ്ടു മാറ്റം വരുത്തും കമ്മിഷന്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല