ദേശീയം

വനിതാ സംവരണ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം; രാജ്യസഭയില്‍ പാസായത് എതിരില്ലാതെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകര്‍ന്ന്, ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വനിതാ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് അംഗീകാരം. രാജ്യസഭയിലും ഭരണ- പ്രതിപക്ഷ കക്ഷികള്‍ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നത്. രാജ്യസഭയില്‍ 11 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍, സഭയിലെത്തിയ 214 പേരും ബില്ലിനെ പിന്തുണച്ചു. ഇനി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കേണ്ടതുണ്ട്.

ലോസ്ഭയില്‍ സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്‍. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ 454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. ലോക്സഭയില്‍ പരമ്പരാഗതരീതിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ലിന് അംഗീകാരം നല്‍കിയതെങ്കില്‍ രാജ്യസഭയില്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബില്‍ പാസാക്കിയത്.

പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയെടുത്തെങ്കിലും വനിതാസംവരണം നടപ്പിലാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും ഇത് നടപ്പിലാകുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ