ദേശീയം

ഒറ്റ രാത്രിയിലെ മഴ; വെള്ളത്തിനടിയിലായി നാഗ്പുര്‍, ദുരന്ത പ്രതികരണ സേന രംഗത്ത് - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: ഒറ്റ രാത്രി പെയ്ത കനത്ത മഴയില്‍ വെള്ളത്തിനിടയിലായി നാഗ്പുര്‍ നഗരം. റെയില്‍വേ സ്റ്റേഷനിലും പ്രധാന റോഡുകളിലും ഒട്ടനവധി വീടുകളിലും വെള്ളം കയറി. രക്ഷാ പ്രവര്‍ത്തനത്തിനായി കേന്ദ്ര ദുരന്ത പ്രതികരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രംഗത്തിറങ്ങി.

നാഗ്പുര്‍ വിമാനത്താവളത്തില്‍ രാത്രി മുതല്‍ ഇന്നു പുലര്‍ച്ചെ അഞ്ചര വരെ 106 മില്ലിമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. വെള്ളക്കെട്ടിനെത്തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കനതമത മഴയില്‍ കുടുങ്ങിയ നാല്‍പ്പത് വിദ്യാര്‍ഥികള്‍ അടക്കം 180 പേരെ രക്ഷിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

തീവ്രമഴ പെയ്തതോടെ അംബരാസി തടാകം കവിഞ്ഞൊഴുകാന്‍ തുടങ്ങിയതായി ഫഡ്‌നാവിസ് എക്‌സില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നടപടികളെടുക്കാന്‍ ജില്ലാ കലക്ടര്‍ക്കും മുനിസിപ്പല്‍ കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കിയതായി ഫഡ്‌നാവിസ് അറിയിച്ചു. 

അത്യവശ്യമുണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ വീട്ടില്‍നിന്നു പുറത്തിറങ്ങാവൂ എന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. മേഖലയില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

'പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്'; മോദിയെ പ്രശംസിച്ച് രശ്മിക

റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ