ദേശീയം

കോണ്‍ഗ്രസ് തുരുമ്പ് പിടിച്ച പാര്‍ട്ടി;  വനിത സംവരണബില്ലിനെ പിന്തുണച്ചത് നിവൃത്തിയില്ലാതെ; വിമര്‍ശനവുമായി മോദി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുരുമ്പ് പിടിച്ച് ഇരുമ്പിന് സമാനമാണ് കോണ്‍ഗ്രസ്. അവര്‍ അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശ് രോഗാവസ്ഥയിലാകുമെന്നും മോദി പറഞ്ഞു. ഭോപ്പാലിലെ 'കാര്യകര്‍ത്ത മഹാകുംഭ്'പരിപാടിയില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം.

വനിത സംവരണബില്ലിനെ കോണ്‍ഗ്രസ് പിന്തുണച്ചത് താത്പര്യമില്ലാതെയാണ്. ബില്ലിനെ പിന്തുണയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്നും മോദി പറഞ്ഞു. സ്ത്രീശക്തിയെ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമം. ദ്രൗപദി മുര്‍മു രാഷ്ട്രപതിയാകുന്നത് തടഞ്ഞതും അവരെ അവഹേളിക്കുന്നതും പ്രതിപക്ഷമാണ്. കോണ്‍ഗ്രസിന് വീണ്ടും അവസരം ലഭിച്ചാല്‍ സംസ്ഥാന നിയമസഭകളിലെ 33 ശതമാനം സംവരണം അവര്‍ അട്ടിമറിക്കുമെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവരാണ്.കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാവപ്പെട്ടവരുടെ ജീവിതം അഡൈ്വഞ്ചര്‍ ടൂറിസമാണ്. പാവപ്പെട്ടവരുടെ വീട് വിനോദസഞ്ചാരത്തിനുള്ള ഇടവും വീഡിയോ ഷൂട്ടിനുള്ള സ്ഥലവുമാണ്. എന്നാല്‍ തനിക്ക് രാജ്യമാണ് പ്രധാനമെന്ന് മോദി പറഞ്ഞു. 

കോടികളുടെ അഴിമതിയും വോട്ട് ബാങ്ക് പ്രീണനത്തിന്റെയും ചരിത്രമാണ് കോണ്‍ഗ്രസിനുളളത്. ഇത് തുരമ്പുപിടിച്ച ഇരുമ്പ് പോലെയാണ്. അത് മഴ നനഞ്ഞാല്‍ ഇല്ലാതാകും. മധ്യപ്രദേശില്‍ ആദ്യമായി വോട്ടുചെയ്യാന്‍ എത്തുന്നവര്‍ ഭാഗ്യവാന്‍മാരാണ്. ഇന്ത്യയുടെ വികസനകാഴ്ചപ്പാടിനൊപ്പമാണ് സംസ്ഥാനം മുന്നേറുന്നത്. വികസിത ഇന്ത്യയ്ക്കായി മധ്യപ്രദേശും വികസിക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് മധ്യപ്രദേശിനെ രോഗാവാസ്ഥയിലാക്കി. ഇനി ഒരവസരംകൂടി അവര്‍ക്ക് ലഭിച്ചാല്‍ സമാനമായ സാഹചര്യമാകും. രാജ്യം അതിവേഗം വികസനത്തിലേക്ക് കുതിക്കുമ്പോള്‍ അതിനുനിഷേധാത്മകമായ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. രാജ്യത്തെ ഇരുപതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് അഴിമതിയിലൂടെ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ തകര്‍ത്തതായും രാഷ്ട്രത്തിന്റെ നേട്ടങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ ഇഷ്ടപ്പടുന്നില്ലെന്നും മോദി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

സിനിമ കാണാന്‍ ആളില്ല, തെലങ്കാനയില്‍ രണ്ടാഴ്ചത്തേക്ക് തിയറ്ററുകൾ അടച്ചിടുന്നു

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ പ്രതിഷേധം

നിർജ്ജലീകരണം തടയും; ചർമ്മത്തിന്റെ വരൾച്ച മറികടക്കാന്‍ 'പിങ്ക് ഡ്രിങ്ക്'

ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം, തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമം; ശുചിമുറിയില്‍ നിന്ന് പൊക്കി, പ്രതികളുടെ കൈയില്‍ കഞ്ചാവും