ദേശീയം

ക്ലാസിൽ ഉത്തരം പറഞ്ഞില്ല, മുസ്ലീം വിദ്യാർഥിയെ കൊണ്ട് ഹിന്ദു കുട്ടിയെ തല്ലിച്ചു; യുപിയിൽ അധ്യാപിക അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ക്ലാസില്‍ ഉത്തരം പറയാതിരുന്ന ഹിന്ദു വിദ്യാര്‍ഥിയെ മുസ്ലീം വിദ്യാര്‍ഥിയെ കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ യുപിയില്‍ അധ്യാപിക അറസ്റ്റില്‍. സംഭാലിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ഇന്നലെയായിരുന്നു സംഭവം. മതവികാരം വ്രണപ്പെടുത്തി എന്നുള്‍പ്പെടെയുള്ള പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. 

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മകനോട് ക്ലാസില്‍ അധ്യാപിക ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതിരുന്നതിന് മുസ്ലീം വിദ്യാര്‍ഥിയെ കൊണ്ട് തല്ലിച്ചു എന്നാണ് പിതാവിന്റെ പരാതി. അധ്യാപികയുടെ നടപടിയില്‍ മത വികാരം വ്രണ
പ്പെട്ടുവെന്നും പിതാവ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ മാസം സമാനമായ സംഭവം യുപിയില്‍ അരങ്ങേറിയിരുന്നു. ക്ലാസിൽ ഹോം വർക്ക് ചെയ്യാതെ വന്നതിന് മുസ്‌ലിം വിദ്യാര്‍ഥിയെ എഴുന്നേല്‍പിച്ച് നിര്‍ത്തി മറ്റു വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപിക വിദ്യാർഥിയുടെ മുഖത്ത് തല്ലിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ മറ്റൊരാൾ പകർത്തുകയും ചെയ്‌തിരുന്നു. സംഭവം വിവാദമായതോടെ സ്കൂൾ പ്രിൻസിപ്പാൾ കൂടിയായ അധ്യാപിക ത്രിപ്ത ത്യാഗി മാപ്പ് പറഞ്ഞ് രം​ഗത്തെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ ജോര്‍ജ്

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍