ദേശീയം

'സീറ്റ് കിട്ടുന്നത് മുടി ബോബ് ചെയ്ത ലിപ്സ്റ്റിക് ഇട്ട പെണ്ണുങ്ങള്‍ക്ക്'; വനിതാ സംവരണത്തില്‍ വിവാദ പരാമര്‍ശവുമായി ആര്‍ജെഡി നേതാവ്

സമകാലിക മലയാളം ഡെസ്ക്

പട്‌ന: വനിതാ സംവരണ ബില്ലിനെ കുറിച്ച് ആര്‍ജെഡി നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖി നടത്തിയ പരാമര്‍ശം വിവാദത്തില്‍. ' സംവരണത്തിന്റെ പേരില്‍ മുന്നോട്ടുവരാന്‍ പോകുന്നത് ലിപ്സ്റ്റിക്കിട്ടതും മുടി ബോബ് ചെയ്തതുമായ സ്ത്രീകളാണ്. പിന്നോക്ക സമുദായത്തിലെ സ്ത്രീകള്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം' -സിദ്ദിഖി പറഞ്ഞു. ആര്‍ജെഡി നേതാവിന്റെ പരാമര്‍ശത്തിന് എതിരെ ബിജെപി രംഗത്തെത്തി. 

ബിഹാറിലെ മുസ്സാഫര്‍പൂരില്‍ നടന്ന ആര്‍ജെഡി റാലിയില്‍ ആയിരുന്നു സിദ്ദിഖിയുടെ പരാമര്‍ശം. സിദ്ദിഖിയുടെ പരാമര്‍ശം ആര്‍ജെഡിയുടെ ഇടുങ്ങിയ മനസ്സിന്റെ പ്രതിഫലനമാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ കുശാല്‍ കൗശല്‍ പറഞ്ഞു. 

വിമര്‍ശനത്തിന് പിന്നാലെ, പ്രസംഗത്തില്‍ വിശദീകരണവുമായി സിദ്ദിഖി രംഗത്തെത്തി. തന്റെ പാര്‍ട്ടി തുടക്കം മുതല്‍ വനിതാ സംവരണത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ഗ്രാമവാസികള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഗ്രാമീണ ഭാഷയില്‍ അവതരിപ്പിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം