ചിരാ​ഗ് പാസ്വാൻ
ചിരാ​ഗ് പാസ്വാൻ  ഫയൽ
ദേശീയം

'സീറ്റ് വിറ്റു'; എല്‍ജെപിയില്‍ ചിരാഗ് പാസ്വാനെതിരെ കലാപം, ഇന്ത്യ മുന്നണിയെ പിന്തുണച്ച് നേതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ ലോക് ജനശക്തി പാര്‍ട്ടിയില്‍ പ്രതിഷേധം. 22 നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്നും രാജിവെച്ച നേതാക്കള്‍ വ്യക്തമാക്കി.

മുന്‍ മന്ത്രി രേണു കുശ്‌വാഹ, മുന്‍ എംഎല്‍എയും എല്‍ജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സതീഷ് കുമാര്‍, മന്ത്രി രവീന്ദ്ര സിങ്, എല്‍ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ധന്‍ഗി, അജയ് കുശ്‌വാഹ, സഞ്ജയ് സിങ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിവിട്ടവരില്‍ ഉള്‍പ്പെടുന്നു. ദേശീയ തലത്തില്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാണ് എല്‍ജെപി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാര്‍ട്ടി സീറ്റ് പുറത്തുള്ളവര്‍ക്ക് ചിരാഗ് പാസ്വാന്‍ വിറ്റതായി രാജിവെച്ച നേതാക്കള്‍ ആരോപിച്ചു. പുറത്തുനിന്നുള്ളവര്‍ക്കു മത്സരിക്കാന്‍ അവസരം നല്‍കുന്നതോടെ പാര്‍ട്ടിയിലെ ഞങ്ങളുടെ വിശ്വസ്തതായാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് രാജിക്കത്തില്‍ രേണു കുശ്‌വാഹ പറഞ്ഞു.

ഒരു പുതിയ ബിഹാറിനെ സ്വപ്നം കണ്ടു രാവും പകലും ചിരാഗ് പാസ്വാന് മുദ്രാവാക്യം വിളിച്ചു നടന്നവരെയാണ് അദ്ദേഹം വഞ്ചിച്ചിരിക്കുന്നത്. രാജ്യത്തെ രക്ഷിക്കുന്നതിനായി ഇനി ഞങ്ങൾ ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കുമെന്ന് മുൻ എംഎൽഎയും ദേശീയ ജനറൽ സെക്രട്ടറിയുമായ സതീഷ് കുമാർ പറഞ്ഞു. ബിഹാറിലെ ആകെയുള്ള 40 സീറ്റിൽ അഞ്ചെണ്ണത്തിലാണ് എൽജെപി മത്സരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല