എന്‍ഡിഎ ഒന്നാം ഘട്ട പരീക്ഷ ഏപ്രില്‍ 21നാണ്
എന്‍ഡിഎ ഒന്നാം ഘട്ട പരീക്ഷ ഏപ്രില്‍ 21നാണ് ഫയല്‍
ദേശീയം

എന്‍ഡിഎ അഡ്മിറ്റ് കാര്‍ഡ് ഇന്ന്?, പരീക്ഷ ഏപ്രില്‍ 21ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സേനയില്‍ പ്രവേശനത്തിന് യുപിഎസ് സി നടത്തുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമി, നാവിക അക്കാദമി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഇന്ന് പ്രസിദ്ധീകരിച്ചേക്കും. എന്‍ഡിഎ ഒന്നാം ഘട്ട പരീക്ഷ ഏപ്രില്‍ 21നാണ്. കര, വ്യോമ, നാവിക സേനകളിലെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് പരീക്ഷ നടത്തുന്നത്.

സാധാരണനിലയില്‍ പരീക്ഷയ്ക്ക് ഏഴു ദിവസം മുന്‍പാണ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കാറ്. എന്നാല്‍ യുപിഎസ് സി ഇന്ന് അഡ്മിറ്റ് കാര്‍ഡ് പുറത്ത് വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ യുപിഎസ് സി വെബ്‌സൈറ്റ് ഇടയ്ക്കിടെ നോക്കണമെന്നാണ് വിദഗ്ധരുടെ ഉപദേശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

upsc.gov.in ല്‍ കയറി വേണം ഇ- അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. തപാലില്‍ അഡ്മിറ്റ് കാര്‍ഡ് അയക്കില്ലെന്നാണ് യുപിഎസ് സി വിജ്ഞാപനത്തില്‍ പറയുന്നത്. ജനനത്തീയതി, റോള്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

എന്‍ഡിഎ ആദ്യ ഘട്ട പരീക്ഷയില്‍ രണ്ടു പേപ്പറുകളാണ് ഉള്ളത്. കണക്കും ജനറല്‍ എബിലിറ്റി ടെസ്റ്റും. കണക്കിന് 300 ഉം ജനറല്‍ എബിലിറ്റി ടെസ്റ്റിന് 600ഉം ആണ് പരമാവധി മാര്‍ക്ക്. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവരെ എസ്എസ് ബി ഇന്റര്‍വ്യൂവിന് ക്ഷണിക്കും. എന്‍ഡിഎ പരീക്ഷയുടെ ഓരോ പേപ്പറിലും അപേക്ഷകര്‍ 25 ശതമാനം നേടിയിരിക്കണം . പരീക്ഷയില്‍ തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സൗകര്യങ്ങൾ പോരാ! ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം

ആവർത്തിച്ചുള്ള ചികിത്സ പിഴവ്; ആരോ​ഗ്യമന്ത്രി വിളിച്ച ഉന്നതലയോ​ഗം ഇന്ന്

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു