ഷോമ സെന്‍
ഷോമ സെന്‍  ഫെയ്‌സ്ബുക്ക്‌
ദേശീയം

കൊറേഗാവ് കേസ്: ഷോമ സെന്നിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ഷോമ സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഷോമ സെന്നിനെ അറസ്റ്റ് ചെയ്തതത്.

സാമൂഹ്യ പ്രവര്‍ത്തകയും നാഗ്പൂര്‍ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറുമായ ഷോമ സെന്നിനെ 2018 ജൂണ്‍ ആറിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയ ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

65 കാരിയായ ഷോമ സെന്‍ പലപ്പോഴായി വിചാരണ കോടതിയിലും ബോംബെ ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തിരുന്നു. നിരന്തരമായി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരെ എന്‍ഐഎ നിരത്തിയ തെളിവുകളെ പാടേ തള്ളിയ സെന്‍, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും കോടതിയില്‍ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി