റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു ഫയല്‍
ദേശീയം

വന്ദേഭാരത് ലാഭത്തിലാണോ?; ആ കണക്കില്ലെന്ന് റെയില്‍വേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വന്ദേഭാരതിനുമാത്രമായി പ്രത്യേക വരുമാനരേഖകള്‍ ഇല്ലെന്ന് റെയില്‍വേ. വിവരാവകാശ അപേക്ഷയിലാണ് റെയില്‍വേയുടെ മറുപടി. കഴിഞ്ഞ രണ്ടുവര്‍ഷമായി വന്ദേഭാരത് ട്രെയിന്‍ നിന്ന് മാത്രമായി റെയില്‍വേ ഉണ്ടാക്കിയ വരുമാനം എത്രയാണെന്നും സര്‍വീസ് ലാഭമാണോ നഷ്ടമാണോ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ച് മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശപ്രകാരമുളള ചോദ്യങ്ങള്‍ക്കാണ് റെയില്‍വേയുടെ മറുപടി.

രാജ്യത്തെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്, ന്യൂഡല്‍ഹിക്കും വാരാണസിയ്ക്കും ഇടയില്‍ 2019 ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇന്ന് രാജ്യത്ത് 102 വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഉദ്ഘാടനശേഷം രണ്ടുകോടിയാളുകള്‍ വന്ദേഭാരതില്‍ യാത്ര ചെയ്തതാണ് കണക്കുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വന്ദേഭാരതില്‍ സഞ്ചരിച്ച ആളുകളുടെ എണ്ണവും ദൂരവും റെയില്‍വേ നിലനിര്‍ത്തുന്നുണ്ടെന്നും എന്നാല്‍ വരുമാനം സംബന്ധിച്ച് പ്രത്യകം വിവരങ്ങള്‍ സൂക്ഷിക്കുന്നില്ലെന്നും ഗൗര്‍ പറയുന്നു. വന്ദേഭാരത് ട്രെയിനുകളുടെ വരുമാനം പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ടെന്നും ഇവ ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിന്‍ ആണെന്നും ഇതിന്റെ ലാഭം ഇത്തരം ട്രെയിനുകളുടെ ജനപ്രീതി വര്‍ധിപ്പിക്കുമെന്നും ഗൗര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം