ഡല്‍ഹി തിഹാര്‍ ജയിലില്‍ എഎപി നേതാക്കള്‍ നടത്തുന്ന പ്രതിഷേധം
ഡല്‍ഹി തിഹാര്‍ ജയിലില്‍ എഎപി നേതാക്കള്‍ നടത്തുന്ന പ്രതിഷേധം പിടിഐ
ദേശീയം

കെജരിവാളിന് ഷുഗര്‍ ലെവല്‍ 300 കടന്നു, ഇന്‍സുലിന്‍ നിഷേധിക്കുന്നത് ബിജെപിയുടെ ക്രൂരത; തിഹാര്‍ ജയിലിന് മുന്നില്‍ എഎപിയുടെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഷുഗര്‍ നില 300 കടന്നുവെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിച്ച് ആം ആദ്മി പാര്‍ട്ടി പ്രതിഷേധിക്കുന്നു. കെജരിവാളിന്റെ ആരോഗ്യ നില വളരെ മോശമാണെന്നും ഉടനടി ഇന്‍സുലിന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എഎപി നേതാവ് അതിഷിയുടെ നേതൃത്വത്തില്‍ തിഹാര്‍ ജയിലിന് മുന്നില്‍ പ്രതിഷേധം നടത്തുന്നത്.

ഏപ്രില്‍ 10, 15 തിയതികളില്‍ ഗുളികകള്‍ നല്‍കരുതെന്ന് ഇന്‍സുലിന്‍ തന്നെ ആവശ്യമാണെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എയിംസില്‍ നിന്ന് സീനിയര്‍ ഡയബറ്റോളജിസ്റ്റിനെ ഏര്‍പ്പാടാക്കണമെന്ന് ചൂണ്ടിക്കാട്ടി ജയില്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബനിവാള്‍ ശനിയാഴ്ച എയിംസ് ഡയറക്ടര്‍ക്ക് അയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് എഎപി പ്രതിഷേധ പ്രകടനവുമായി രംഗത്ത് വന്നിരിക്കുന്നത്. കെജരിവാളിനെ തിഹാര്‍ ജയിലില്‍ സാവധാനം മരണത്തിലേയ്ക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന ആംആദ്മി പാര്‍ട്ടി നേതാവിന്റെ ആരോപണത്തിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

''കഴിഞ്ഞ 20 ദിവസമായി അരവിന്ദ് കെജരിവാള്‍ ജയിലിലാണ്. 30 വര്‍ഷമായി പ്രമേഹ രോഗിയാണ്. ഷുഗര്‍ ലെവല്‍ 300 കടന്നിരിക്കുന്നു. ലോകത്തിലെ ഏതെങ്കിലും ഡോക്ടറോട് ചോദിച്ചാല്‍ ഇന്‍സുലിന്‍ ഇല്ലാതെ 300ന് മുകളിലുള്ള ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയും. എന്നാല്‍, ബിജെപിയുടെ നിര്‍ദേശപ്രകാരം തിഹാര്‍ ഭരണകൂടം ഇന്‍സുലിന്‍ നിഷേധിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് പോലും ഇത്തരമൊരു ക്രൂരത നടന്നിട്ടില്ല. ഷുഗര്‍ ലെവല്‍ 300ന് മുകളിലുള്ള പ്രമേഹരോഗിക്ക് ഇന്‍സുലിന്‍ നിഷേധിക്കുന്ന ബിജെപിയില്‍ നിന്ന് എന്തൊരു ക്രൂരതയാണ് ഇതെന്നും അതിഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപി തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നല്‍കാന്‍ തയ്യാറായാണ് വന്നത്. ഇത് സ്വീകരിക്കാനും അവര്‍ തയ്യാറല്ല. ഇത് മരണത്തിലേയ്ക്ക് തള്ളിവിടുകയല്ലാതെ മറ്റെന്താണെന്നും അതിഷി എക്‌സില്‍ കുറിച്ചു.

ഡല്‍ഹി സര്‍ക്കാരിന്റെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ കെജരിവാള്‍ തിഹാര്‍ ജയിലിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

അടവ് മുടങ്ങിയ കാര്‍ പിടിച്ചെടുത്ത് ഉടമയെ മര്‍ദിച്ചു; പൊലീസുകാരന് സസ്‌പെന്‍ഷന്‍; ഒളിവില്‍

ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനു തീപിടിച്ച് എട്ടു പേര്‍ വെന്തു മരിച്ചു

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും