മുംബൈ ന​ഗരം
മുംബൈ ന​ഗരം  ഫയൽ
ദേശീയം

നഗരത്തില്‍ ആറിടത്ത് ബോംബ് സ്‌ഫോടനം നടത്തും; മുംബൈ പൊലീസിന് ഭീഷണി സന്ദേശം; അതീവ ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ സ്‌ഫോടന പരമ്പരയുണ്ടാകുമെന്ന് ഭീഷണി സന്ദേശം. നഗരത്തില്‍ ആറിടത്ത് സ്‌ഫോടനം നടത്തുമെന്നാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

അജ്ഞാത സന്ദേശമാണ് പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതേത്തുടര്‍ന്ന് പൊലീസ് നഗരത്തില്‍ പരിശോധന ശക്തമാക്കി. പൊലീസിന് സന്ദേശം നല്‍കിയ ആളെ കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം മുംബൈയിലെ എട്ടു സ്ഥാപനങ്ങളില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബൈക്കുള മൃഗശാലയ്ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. ജനുവരി 24 ന് ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജസന്ദേശമാണെന്ന് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍