ഉദയനിധി
ഉദയനിധി ഫെയ്സ്ബുക്ക്
ദേശീയം

സനാതന ധര്‍മ പരാമര്‍ശം; ഉദയനിധി സ്റ്റാലിനു സമന്‍സ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനു കോടതിയുടെ സമന്‍സ്. ബംഗളൂരു കോടതിയാണ് മാര്‍ച്ച് നാലിനു ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് സമന്‍സ് അയച്ചത്. ജനപ്രതിനിധികള്‍ക്കെതിരായ കേസ് കേള്‍ക്കുന്ന പ്രത്യേക കോടതിയില്‍ ബംഗളൂരു സ്വദേശി പരമേശ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് സമന്‍സ്.

സനാതന ധര്‍മം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്നു അദ്ദേഹം ഒരു പൊതുവേദിയില്‍ പ്രസംഗിക്കവേ പറഞ്ഞിരുന്നു. വിഷയം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കി. താന്‍ ജാതി വ്യവസ്ഥയെയാണ് എതിര്‍ത്തതെന്നു ഉദയനിധി പിന്നീട് വിശദീകരിച്ചിരുന്നു.

വിഷയം ബിജെപി ദേശീയ തലത്തില്‍ ഉയര്‍ത്തിയിരുന്നു. നേരത്തെ ബിഹാര്‍ കോടതിയും ഉദയനിധിക്ക് സമന്‍സ് അയച്ചിരുന്നു. ഈ മാസം 13നു കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. പിന്നാലെയാണ് മറ്റൊരു സമന്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം