പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സംസാരിക്കുന്നു
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സംസാരിക്കുന്നു പിടിഐ
ദേശീയം

10 വര്‍ഷം വരെ തടവ്, ഒരു കോടിവരെ പിഴ; പരീക്ഷ ക്രമക്കേട് തടയാനുള്ള ബില്‍ ലോക്‌സഭ പാസാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരീക്ഷ ക്രമക്കേട് തടയാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. മത്സരപ്പരീക്ഷയിലെ ക്രമക്കേടിന് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു കോടി രൂപ പിഴയും ഈടാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. പരമാവധി അഞ്ചുവര്‍ഷം വരെ. സംഘടിത കുറ്റകൃത്യത്തിനാണ് പത്തുവര്‍ഷം വരെ തടവുശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

യുപിഎസ് സി, എസ്എസ് സി, റെയില്‍വേ, നീറ്റ്, ജെഇഇ, തുടങ്ങിയ മത്സരപ്പരീക്ഷകളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുക ലക്ഷ്യമിട്ടാണ് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍ പാസാക്കിയത്. സര്‍വീസ് പ്രൊവൈഡര്‍ സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും ആനുപാതികമായ പരീക്ഷാ ചെലവ് വീണ്ടെടുക്കലും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ പൊതുപരീക്ഷ നടത്തുന്നതില്‍ നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കും. കുറ്റം ചെയ്തിട്ടുണ്ട് എന്ന് അന്വേഷണസംഘം തെളിയിക്കുന്ന പക്ഷമാണ് കടുത്ത നടപടി.

ബില്‍ അനുസരിച്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അല്ലെങ്കില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തേണ്ടത്. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറാനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു