ഇന്‍ഡിഗോ വിമാനം
ഇന്‍ഡിഗോ വിമാനം ഫയല്‍ ചിത്രം
ദേശീയം

ഡല്‍ഹിയില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേ തെറ്റിയിറങ്ങി; സര്‍വീസുകളെ ബാധിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേ തെറ്റിയിറങ്ങി. പഞ്ചാബിലെ അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ വിമാനമാണ് റണ്‍വേ മാറിയിറങ്ങിയത്. ഇതിന്റെ കാരണം വ്യക്തമല്ല.

ഞായറാഴ്ച രാവിലെ ലാൻഡിങ്ങിനിടെയാണ് സംഭവം. ഇതുമൂലം പുറപ്പെടാന്‍ വൈകിയത് കാരണം മറ്റു ചില വിമാന സര്‍വീസുകളെ ബാധിച്ചു. ഏകദേശം 15 മിനിറ്റ് നേരം റണ്‍വേ ബ്ലോക്ക് ചെയ്യുന്ന സാഹചര്യം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

പിന്നീട് ഇന്‍ഡിഗോ വിമാനത്തെ പാര്‍ക്കിങ് ബേയിലേക്ക് കെട്ടി വലിച്ചു കൊണ്ടുപോയി. ഇതുസംബന്ധിച്ച് ഇന്‍ഡിഗോ വിമാനം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിദിനം 1400 വിമാന സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നാലു റണ്‍വേയാണ് ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു